2026 മാർച്ച് മാസ സാലറിയോട് കൂടി കേരള ജീവനക്കാരുടെ ഡി എ 35% ആകുന്നതിനാൽ പല ജീവനക്കാരും അഡീഷണൽ എസ് എൽ ഐ (SLI) പോളിസി എടുക്കേണ്ട സ്ഥിതി ഉണ്ടാകുന്നുണ്ട്.ആയതിനാൽ എല്ലാ ഡി ഡി ഒ മാരും GO(P) 159/2021/Fin തീയതി 30-11-2021 ഉത്തരവ് പ്രകാരമുള്ള നിരക്കിൽ തന്നാണോ പ്രതിമാസ പ്രീമിയം തുക ഈടാക്കുന്നത് എന്ന് ഉറപ്പുവരുത്തുക.അല്ലാത്ത പക്ഷം ജീവനക്കാരോട് അഡീഷണൽ എസ് എൽ ഐ പോളിസി എടുക്കുവാൻ നിർദ്ദേശം നൽകേണ്ടതാണ്.50 വയസിനു മുകളിൽ ഉള്ളവർ അഡീഷണൽ SLI പോളിസി എടുക്കേണ്ടതില്ല.